Date

DayTimeSubject
12.03.2012monday1.45pm-3.30pmfirst language part1 malayalam/tamil/kanada
13.03.2012tuesday1.45pm-3.30pmfirst language part2 malayalam/tamil/kanada
14.03.2012wednesday1.45pm-3.30pmsecond language-english
15.03.2012thursday1.45pm-3.30pmthird language-hindi/general
17.03.2012saturday1.45pm-3.30pmphysics
19.03.2012monday1.45pm-3.30pmmathematics
20.03.2012tuesday1.45pm-3.30pmchemistry
21.03.2012wednesday1.45pm-3.30pminformation technology
22.03.2012thursday1.45pm-3.30pmsocial science
24.03.2012saturday1.45pm-3.30pmbiology


Grading system
GradeRangeGrade valueGrade position
A+90% to 100%9Out standing
A80%89%8Excellent
B70%to79%7Very Good
B+60%to69%6good
C+50%to59%5Above Average
C40%to49%4Average
D+30%to39%3Marginal
D20%to29%2Need Improvement
EBelow 20%1Need Improvement

കൃഷ്ണന്‍ കുറിയ:  കുട്ടികളെ പുത്തന്‍ ഉടുപ്പ് ധരിപ്പിച്ച് ബാഗും കുടയുമൊക്കെയായി സ്കൂളിലേക്ക് അയച്ചുകഴിഞ്ഞാല്‍ തങ്ങളടെ ഉത്തരവാദിത്തം പൂര്‍ത്തിയായെന്ന് വിശ്വസിക്കുന്ന അമ്മമാരാണ് നമുക്കിടയില്‍ കൂടുതലും. മക്കളെ പഠന കാര്യത്തില്‍ സഹായിക്കുന്നവര്‍ ചുരുക്കമെന്നര്‍ഥം. ചിലര്‍ നിര്‍ബന്ധപൂര്‍വം അവരുടെ പഠന കാലത്തെ ഓര്‍മ്മവെച്ച് അക്ഷരങ്ങളും വാക്കുകളും കുട്ടികളെ കാണാതെ പഠിപ്പിച്ചെന്നിരിക്കും. മറ്റുചിലരാവട്ടെ അധ്യാപകര്‍ ക്ലാസില്‍ നല്‍കിയ ഹോംവര്‍ക്കുകള്‍ ചെയ്തുകൊടുക്കാനും ശ്രമിക്കുന്നു. ഇത്രയും ചെയ്താല്‍ മതിയോ അമ്മമാര്‍ . മാറിയ പാഠ്യപദ്ധതിയില്‍ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പഠനത്തില്‍ സവിശേഷ സ്ഥാനമുണ്ട്. പാഠപുസ്തകം, പരിസരനിരീക്ഷണം, അധ്യാപകര്‍ , സുഹൃദ്ബന്ധങ്ങള്‍ തുടങ്ങിയവയില്‍നിന്ന് അവര്‍ക്കാവശ്യമായ വിവരശേഖരണം കുട്ടി തയ്യാറാക്കിയെടുക്കുന്നു. രക്ഷിതാക്കള്‍ക്കും ഈ ശ്രേണിയില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. നല്ല അനുഭവങ്ങള്‍ കുട്ടിക്ക് നല്‍കിയാല്‍ നല്ലൊരു മിടുക്കിയെ നമുക്ക് ലഭിക്കും. അതിന് നമ്മുടെ അമ്മമാര്‍ക്ക് എന്തെല്ലാം ചെയ്യാനാവും.

അടുക്കള ഒരു പരീക്ഷണശാല

വീട്ടില്‍ ഏറ്റവും പ്രധാനമായ ഒരിടം ഏതെന്ന് അറിയാമോ? അടുക്കളതന്നെ. അടുക്കള വൃത്തിയായി സൂക്ഷിക്കുന്ന വീട് വൃത്തിയും വെടിപ്പുമുള്ളതായിരിക്കും. അടുക്കുള്ള അളയാണ് അടുക്കള. ഇവിടെ സാധനങ്ങള്‍ അടുക്കും ചിട്ടയോടും കൂടി ഒതുക്കിവെച്ചിരിക്കും. അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ അനേകം പരീക്ഷണങ്ങള്‍ക്ക് നാം സാക്ഷിയാകുന്നു. ഇത് കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കണം. എന്തുകൊണ്ടാണ് അടുക്കളയിലെ പാത്രങ്ങളൊക്കെ വൃത്താകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്? വീട്ടുമുറ്റത്തെ കിണറിന്റെ ആകൃതി നിരീക്ഷിക്കൂ. മണ്ണെണ്ണ, വെളിച്ചെണ്ണ, ജലം തുടങ്ങിയ ദ്രാവകങ്ങളുടെ വ്യത്യസ്ത രൂപത്തിലുള്ളവ അടുക്കളയില്‍ ലഭിക്കും. ഇവ മൂന്നും അല്‍പ്പാല്‍പ്പം ഒരു കുപ്പിയില്‍ ഒന്നിച്ചെടുത്ത് കുലുക്കി നോക്കൂ. ഏറ്റവും അടിഭാഗത്ത് കാണുന്നത് ഏത്? നിരീക്ഷിക്കാന്‍ കുട്ടിക്ക് അവസരം നല്‍കുക. ദ്രാവകങ്ങളുടെ സാന്ദ്രത മനസ്സിലാക്കാനുള്ള പരീക്ഷണമാണിത്. രാസമാറ്റവും ഭൗതികമാറ്റവും അടുക്കളയില്‍ നിരീക്ഷിക്കാമോ? അല്‍പം മരപ്പുളി എടുത്ത് പച്ചവെള്ളത്തില്‍ തിരുമ്മിച്ചേര്‍ത്താല്‍ ടാര്‍ടാറിക് ആസിഡ് റെഡി. അബദ്ധത്തില്‍ അത് തറയിലെ മാര്‍ബിളില്‍ തൂവിപ്പോയാല്‍ അവിടെ ഒരു അടയാളം കാണാം. ആസിഡും ശിലയും അവിടെ രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്ന് നമുക്ക് മനസ്സിലാക്കാം. അരി തിളച്ച് ചോറായി മാറുന്നതും വെള്ളം തിളച്ച് നീരാവിയാവുന്നതും ഭൗതിക മാറ്റമാണ്. അല്‍പ്പം ജലത്തില്‍ പഞ്ചസാര, ഉപ്പ് എന്നിവ ലയിപ്പിക്കാന്‍ ശ്രമിക്കൂ. അതുപോലെ തക്കാളി, സവാള എന്നിവയും ലയിപ്പിക്കൂ. വെള്ളത്തില്‍ ലയിക്കുന്നവ, ലയിക്കാത്തവ എന്നിവ കുട്ടിക്ക് തിരിച്ചറിയാന്‍ അവസരം ലഭിക്കും.


ഗണിതത്തിലും മുന്നേറാം

ഗണിതത്തില്‍ നമ്മുടെ മക്കള്‍ പിറകിലാണോ? അടുക്കള ഉപകരണങ്ങള്‍ നിരീക്ഷിച്ചതുപോലെ വീട്ടിലെ മുറികളും മേശയും കട്ടിലും നിരീക്ഷിക്കൂ. സമചതുരം, ദീര്‍ഘചതുരം, ചതുരം എന്നീ ഗണിതരൂപങ്ങള്‍ തിരിച്ചറിയാന്‍ കുട്ടിക്ക് സാധിക്കും. പലവ്യഞ്ജനങ്ങളുടെ പാക്കറ്റുകള്‍ കുട്ടികള്‍ക്ക് നല്‍കി അതിന്റെ അളവ്, തൂക്കം തുടങ്ങിയവ ഊഹിച്ച് പറയിക്കാന്‍ ശ്രമിക്കൂ. ധാന്യപാത്രങ്ങള്‍ കുട്ടിക്ക് നിരീക്ഷിക്കാന്‍ നല്‍കുക. ധാന്യങ്ങളുടെ ആകൃതി, നിറം ഇവ തിരിച്ചറിയാന്‍ അവസരം ലഭിക്കുന്നു. മണത്തുനോക്കി സാധനം തിരിച്ചറിയാന്‍ സാധിക്കുമോ എന്നു പരീക്ഷിക്കാം. കടല, ചെറുപയര്‍ , വന്‍പയര്‍ , മുതിര തുടങ്ങിയവ കുറച്ചെടുത്ത് ഒരു പാത്രത്തിലിട്ട് കുട്ടിക്ക് നല്‍കുക. ഓരോന്നും വേര്‍തിരിച്ച് എടുക്കാന്‍ പറയുക. കുറച്ചകാലം ഇത് ആവര്‍ത്തിച്ചാല്‍ കുട്ടിക്ക് കൈ ഒതുക്കം ലഭിക്കുകയും വടിവൊത്ത കൈയക്ഷരം രൂപപ്പെടാന്‍ സഹായിക്കുകയും ചെയ്യും.

മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുക

പത്രമാധ്യമങ്ങളിലെ വിദ്യാഭ്യാസ പതിപ്പുകള്‍ ശേഖരിച്ച് അവയിലെ വിവരങ്ങള്‍ കുട്ടികള്‍ക്ക് ആവശ്യമുള്ള ഇടങ്ങളില്‍ നല്‍കാന്‍ ശ്രദ്ധിക്കണം. ടിവി പരിപാടികള്‍ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതാണോ എന്ന് ആലോചിക്കണം. വിദ്യാഭ്യാസ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്ന വിക്ടേഴ്സ് ചാനല്‍ കാണാന്‍ കുട്ടികളെ നിങ്ങള്‍ ഉപദേശിക്കാറുണ്ടോ? സ്കൂള്‍ പിടിഎ യോഗങ്ങളില്‍ സജീവമായി പങ്കെടുക്കുക. കുട്ടിയുടെ പഠനപുരോഗതി അധ്യാപികയുമായി ചര്‍ച്ചചെയ്യുകയുമാവാം.

പഠിക്കാൊരിടം

വീട്ടില്‍ എവിടെയായാലും പഠിക്കാന്‍ ഒരു സ്ഥലം കുട്ടികള്‍ക്ക് ഒരുക്കണം. പാഠപുസ്തകങ്ങളും ബാഗും ഭംഗിയായി ഒതുക്കിവെക്കാൊരിടം. ഇരുന്ന് പഠിക്കാന്‍ മേശയും കസേരയും. മേശയ്ക്ക് ചുറ്റും ചുമരില്‍ കലണ്ടര്‍ , ലാമിറ്റേ് ചെയ്ത കേരളം, ഇന്ത്യ, ലോകം എന്നിവയുടെ മാപ്പ്, ചിത്രചാര്‍ട്ടുകള്‍ എന്നിവ തൂക്കിയിടാം. എല്‍പിയില്‍ പഠിക്കുന്ന കുട്ടികളാണെങ്കില്‍ അഞ്ച്, പത്ത് എന്നിങ്ങെ ശ്ചിത അളവില്‍ മുറിച്ച് തയ്യാറാക്കിയ ഈര്‍ക്കില്‍ കെട്ടും സൂക്ഷിക്കാം. ഗണിത പഠത്തി് ഇത് സഹായിക്കും. ഒരു പരീക്ഷണ കിറ്റും ല്‍കാം. മഞ്ചാടിക്കുരു, മെഴുകുതിരി, തീപ്പെട്ടി, വളക്കഷണങ്ങള്‍ , ാണയങ്ങള്‍ , പെന്‍സില്‍ , ക്രയോണ്‍സ് തുടങ്ങിയവയൊക്കെ ഈ കിറ്റില്‍ സൂക്ഷിക്കാം.

അക്ഷര മധുരം നാവില്‍ നുകരുക.
അക്ജ്ജത മാറ്റി അറിവുകള്‍ തേടുക,
നാളെ നിനക്കായ്‌ കാത്തിരിക്കുന്നു,
അച്ഛനും,അമ്മയും വഴികാട്ടികള്‍ മാത്രം,
അക്ഷര വിളിച്ചത്തില്‍ ജീവിതം തേടുക,
വിദ്യയാം സരസ്വതി കൂട്ടിനുണ്ടാവും...
വിജയദശമി ആശംസകള്‍



In god's name, kids start learning on Vijayadasami

Be it Hindus or Christians, thousands of children in Kerala will write their first letters on a plate of rice as they are initiated into the world of learning on the auspicious occasion of Vijayadasami on Today at temples, churches and schools.

Called Vidyarambham, what started off as a ritual among Hindus has become a popular custom followed by churches as well to initiate children into learning on Vijayadasami day.

The day is considered auspicious for learning and in many places across Kerala, the child’s parents, eminent litterateurs, teachers and even politicians hold the hands of the tiny tots and help them write Malayalam letters on a plate of rice.

While Hindus write ‘hari sree Ganapathaye namaha’ in praise of Lord Ganesha, Christians write ‘sree Yesu mishihaye namaha’, hailing Jesus Christ. Then using a gold ring, a Malayalam word is written on the child’s tongue.

Maximum crowds are expected at Thunachan Paramabu near Thrissur, the home of Malayalam litterateur Thunchathu Ezhuthachan. Over 5,000 children are likely to take part in the ceremony held there.